നീലേശ്വരം കേന്ദ്രീയ വിദ്യാലയം ഉദ്ഘാടനം ചെയ്തു
കേന്ദ്രീയ വിദ്യാലയ നീലേശ്വരത്തിൻ്റെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം, വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി അധ്യക്ഷത വഹിച്ചു. ഗണേഷ് എസ് ഇന്ദ്രാലേ ( അസിസ്റ്റൻഡ് കമ്മീഷണർ, കേന്ദ്രീയ വിദ്യാലയ സംഗതൻ റീജ്യണൽ ഓഫീസ്, എറണാകുളം) സ്വാഗത പ്രസംഗവും സൂഫിയാൻ അഹമ്മദ് ( സബ്കളക്ടർ, ആർഡിഒ കാഞ്ഞങ്ങാട്, നോമിനീ ചെയർമാൻ വീഎംസി, കേന്ദ്രീയ വിദ്യാലയം നീലേശ്വരം) ആശംസ പ്രസംഗവും നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ, സൂഫിയാൻ അഹമ്മദ്, എന്നിവരെ പൊന്നാടയണിയിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ബി. ഗായത്രി നന്ദി പറഞ്ഞു.
No comments