Breaking News

കലാകാര മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

60 വയസ്സ് കഴിഞ്ഞവർക്കും
ക്ഷേമനിധി അംഗത്വം നൽകുക,ജില്ലകൾ
തോറും കലാകാര സഹകരണ സംഘം
രൂപീകരിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ
വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ
ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് മലയാള
കലാകാരന്മാരുടെ ദേശീയ സംഘടന ' നന്മ "
കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷന് മുന്നിലേക്ക് (മാന്തോപ്പ് മൈതാനം) കലാകാര മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രശസ്ത നാടകകൃത്ത് പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പിനാൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിയംഗം കെ എം ശ്രീധരൻ, സർഗ്ഗ വനിത സംസ്ഥാന വൈസ് പ്രസിഡണ്ട് അമ്മിണി ചന്ദ്രാലയം,സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ശോഭാ ബാലൻ, സിനിമ നാടക നടൻ കൂക്കൾ
രാഘവൻ, നന്മ മേഖലാ ഭാരവാഹികളായ
ടി.ശശിധരൻ, കുന്നത്ത് ബാബു,
പി.സി.സുരേന്ദ്രൻ നായർ, രാജേഷ്
തൃക്കരിപ്പൂർ, ഗംഗൻ ആയിറ്റി എന്നിവർ
സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എൻ
കീപ്പേരി സ്വാഗതവും ട്രഷറർ ജവഹർ മുരളി
നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് മുമ്പ് ഗാന്ധി
സ്മൃതി മണ്ഡപത്തിൽ നിന്നും സിവിൽ
സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
പ്രകടനത്തിന് ശിവരാജ് ആലുവ, ജനൻ
കാഞ്ഞങ്ങാട്, ബാലകൃഷണൻ ചെറുവര
വിജയൻ നീലേശ്വരം, യമുന കെ.നായർ
എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് എംഎൽഎ.ഇ.ചന്ദ്രശേഖരൻ, നാടക പ്രവർത്തകർ സി.നാരായണൻ എന്നിവർ അഭിവാദ്യം ചെയ്‌തു സംസാരിച്ചു.

No comments