Breaking News

കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ മടിക്കൈ സ്വദേശിയായ യുവാവിനെ തലയിൽ മുറിവേറ്റ പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ മേക്കാട്ട് സ്കൂളിന് സമീപത്തെ അരീക്കര അനൂപ്( 33)ആണ് പുതിയ കോട്ട വിനായക ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടത്. . ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. അനൂപ് ഈ ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനാണ്. എന്നാൽ പത്ത് ദിവസത്തോളമായി യുവാവ് ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്ന് ഹോട്ടലുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. താമസിച്ചിരുന്ന മുറിയിലാണ മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനരികിൽ രക്തം ഒഴുകിയ നിലയിൽ കണ്ടെത്തി.തലക്ക് മുറിവ് ഉണ്ട്. ഹോസ്‌ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി .ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് മാറ്റി.

No comments