മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തു
കാസറഗോഡ് ജില്ലയിലെ മികച്ച ശിശുസഹൃദപോലീസ് സ്റ്റേഷനായി വീണ്ടും നീലേശ്വരം ജനമൈത്രി ശിശു സൗഹൃദപോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു.
ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാപോലീസ് മേധാവി പി.ബിജോയ് ഐപിഎസ്
നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ശ്രീഹരി കെ പിക്ക് ഉപഹാരം കൈമാറി. ചടങ്ങിൽ അഡീഷണൽ എസ് പി ശ്യാംകുമാർ വി , നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി , ജില്ലാ ശിശു സൗഹൃദ കോർഡിനേറ്റർ രാമകൃഷ്ണൻ ചാലിങ്കാൽ ,ശിശു സൗഹൃദ പോലീസ് ഓഫീസ്സർ പ്രദീപ്. കെ.വി എന്നിവർ പങ്കെടുത്തു.
നിലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കിനാന്നൂർ കരിന്തളം , മടിക്കൈ ഗ്രാമപഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലെയും സ്കൂളുകളിൽ, കോളേജുകളിൽ ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ രൂപീകരിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും
പൊതുജനങ്ങൾക്കും സൈബർ, ലഹരി വിരുദ്ധ പോക്സോ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിയും , ബഡ്സ് സ്കൂൾ , അന്ധ വിദ്യാലയം എന്നിവിടങ്ങിൽ സാന്ത്വന പ്രവർത്തനങ്ങൾ നടത്തിയും , അശരണരായ , വൾറബിൾ ആയ കുട്ടികൾക്ക് ആവശ്യമായസഹായങ്ങൾ നൽകിയും ഒട്ടേറെ പ്രവർത്തനങ്ങളാണ് ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി,സബ് ഇൻസ്പെക്ടർ വിശാഖ് ടി, സ്റ്റേഷൻ റൈറ്റർ മഹേന്ദ്രൻ എം എന്നിവരുടെ നിർദ്ദേശപ്രകാരം ശിശു സൗഹൃദ പോലീസ് ഓഫീസ്സർമാരായ പ്രദീപ് കെ.വി ,ശ്രീദേവി. വി ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, സുപ്രിയ കെ.വി, സെയ്ദ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
No comments