Breaking News

യോഗം ചേർന്നു

എ ഐ ബി ഡി പി എ നീലേശ്വരം ഏരിയ ഫെബ്രുവരി മാസ യോഗം ചേർന്നു. സർക്കിൾ അസി:സെക്രട്ടറി കെ.രാജൻ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ. സേതുമാധവൻ്റെ അധ്യക്ഷത വഹിച്ചു.യോഗത്തിൽ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. 
ബ്രാഞ്ച് സെക്രട്ടറി കെ.രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്
ജില്ലാ അസി സെക്രട്ടറി സി.വിജയൻ ഗാന്ധിജി, ലെനിൻ, കുമാരനാശാൻ എന്നിവരെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.
ചർച്ചയിൽ ഉയർന്നു വന്ന വിഷയങ്ങളെക്കുറിച്ചും സംസ്ഥാന സമ്മേളനത്തെക്കുറിച്ചും ജില്ലാ സെക്രട്ടറി കെ.മോഹനൻ വിശദീകരിച്ചു.
കെ.കുഞ്ഞിരാമൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ.രവീന്ദ്രൻ സ്വാഗതവും എം.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments