Breaking News

വിജയോത്സവം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള, കാസർഗോഡ് ഹൊസ്ദുർഗ് ബി ആർ സി യുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ഉൾക്കൊള്ളിച്ചു നടത്തിയ ഈ - കാലത്തിനൊപ്പം വിജയോത്സവം പരിപാടി ഹൊസ്ദുർഗ് ബി. ആർ .സിയിൽ വച്ച് നടന്നു. ഉദ്ഘാടനം അസിസ്റ്റൻറ് കലക്ടർ ദിലീപ് കൈനിക്കര നിർവഹിച്ചു. ഹൊസ്ദുർഗ് ബി പി സി ഡോ.രാജേഷ് കെ വി സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വി എസ് ബിജുരാജ് അധ്യക്ഷത വഹിച്ചു. വിവിധ പ്രതിഭാ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ പ്രതിഭകളെയും, ബി ആർ സി തല പ്രതിഭോത്സവത്തിൽ വിജയിച്ച കുട്ടികളെയും, രക്ഷിതാക്കളെയും, സമഗ്ര ശിക്ഷ കേരളം നടത്തിയ കലാ ഉത്സവിൽ ദേശീയതലത്തിൽ പരമ്പരാഗത നാടോടി നൃത്തത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ജിഎച്ച്എസ്എസ് ഹൊസ്ദുർഗിലെ ഹയർസെക്കൻഡറി വിദ്യാർത്ഥിനി ഋതുപർണ്ണ തുടങ്ങിയ പ്രതിഭകളെ ചടങ്ങിൽ ദിലീപ് കൈനിക്കര പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. തുടർന്ന് ജില്ലയിലെ വിവിധ പ്രതിഭാ കേന്ദ്രങ്ങളിലെ കുട്ടികളുടെ അവരുടെ കലാപ്രകടനങ്ങൾ നടന്നു. ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ.പി നന്ദി പറഞ്ഞു.

No comments