Breaking News

കരിദിനാചരണം നടത്തി

കെ പി.ശിവരാമന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ അധികാരികൾക്കെതിരെ നടപടി സ്വീകരിക്കുക എന്ന ആവശ്യവുമായി പി എഫ് പെൻഷൻ അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് കരിദിനാചരണം നടത്തി. അർഹമായ പി എഫ് ആനുകൂല്യങ്ങൾ നൽകാതെ തന്നെ വട്ടം കറക്കിയ പി എഫ് അധികാരികളുടെ 
ധിക്കാര നടപടിയിൽ പ്രതിഷേധിച്ചാണ് കൊച്ചി പി എഫ് ഓഫീസിൽ ശിവരാമൻ വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതിന് ഒത്താശ ചെയ്യുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ ധിക്കാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി എഫ് പെൻഷൻ അസോസിയേഷൻസംസ്ഥാന വ്യാപകമായി കരിദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് പട്ടണത്തിൽ പ്രതിഷേധ മാർച്ച് യോഗവും നടത്തി.
അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കാര്യമ്പു, സംസ്ഥാന കമ്മിറ്റി അംഗം എം രാമൻ,എരിയ പ്രസിഡന്റ് പി നാരായണൻ,ഏരിയ സെക്രട്ടറി പി.കെ.കണ്ണൻ,സിഐടിയു കാഞ്ഞങ്ങാട് ഏരിയസെക്രട്ടറി കെ.വി.രാഘവൻ, ഡി.വി.അമ്പാടി, പി.കാർത്യായനി പി.പി. തങ്കമണി, പി. ആർ. രാജീവൻ, കെ.വി. കമലാക്ഷി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

No comments