ബഹുജന സദസൊരുക്കി
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എൽഡിഎഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരത്ത് ബഹുജന സദസ്സ് നടത്തി. സി പി ഐ എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. കേരള കോൺഗ്രസ് ബി ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് അദ്ധ്യക്ഷത വഹിച്ചു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ഷംസുദ്ദീൻ അരിഞ്ചിറ, എം ജെ ജോയി, തുടങ്ങിയവർ സംസാരിച്ചു. പി വിജയകുമാർ (സിപിഐ) സ്വാഗതം പറഞ്ഞു.
No comments