Breaking News

ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

പെരിയ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും, നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്
സുവോളജി ഡിപ്പാർട്ട്മെൻ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സുവോളജി വകുപ്പ് മേധാവി അസി പ്രൊഫ. ശരണ്യ പ്രദീപ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. 
പബ്ലിക് ഹെൽത്ത് നേഴ്സ് അനിത ടി.പി അധ്യക്ഷത വഹിച്ചു.
ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ പി, സനിൽ എ.ജി എന്നിവർ സംസാരിച്ചു. സിജോ എം ജോസ് ബോധവത്കരണ ക്ലാസ്സെടുത്തു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുപ്രിയ എൻ. പി സ്വാഗതവും, നീതു പി.വി നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകരായ പ്രസീന ടി.കെ, ലിബിന .കെ, സീനിയ എം.ജെ, ശ്രീവിദ്യ.സി, ഷീബ.എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നൂറ്റി ഇരുപത്തിയഞ്ചു പേരുടെ ജീവിത ശൈലി രോഗ നിർണ്ണയം നടത്തി.

No comments