വിളംബര ജാഥ നടത്തി
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ- കെപിഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരത്ത് വിളംബരജാഥ നടത്തി.
രാജാസ് ഹയർസെക്കൻഡറി സ്‌കൂളിനു സമീപം തുടങ്ങിയ വിളംബരഘോഷയാത്ര സമ്മേളന വേദിയായ നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിലെ ഉമ്മൻചാണ്ടി നഗറിൽ സമാപിച്ചു. ബാൻഡ് മേളം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിടെയായിരുന്നു ഘോഷയാത്ര. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.കെ.ഗിരിജ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.ശശിധരൻ, എ.വി.ഗിരീശൻ, കെ.അനിൽകുമാർ, ജി.കെ.ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments