വൃദ്ധസാധനാ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും പുതുവസ്ത്രവും നൽകി
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ എസ് എസ് പി യു നീലേശ്വരം സൗത്ത് യൂണിറ്റ് സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റ്, പള്ളിക്കര സാകേതം വൃദ്ധ സാധനാ കേന്ദ്ര അന്തേവാസികൾക്ക് ഭക്ഷണവും പുതുവസ്ത്രവും വിതരണം ചെയ്തു. വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡൻറ് പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. പി മാധവൻ അധ്യക്ഷത വഹിച്ചു. ഇ വിജയൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ടി.വസന്തകുമാർ, ടി.എ പുരുഷോത്തമൻ, കെ.രമാവതി, കെ. മുരുഗപ്പൻ ആചാരി, എ.കെ വിജയകുമാർ എന്നിവർ സംസാരിച്ചു.
No comments