Breaking News

ഹിന്ദു ഐക്യവേദിയുടെ ഹിന്ദു അവകാശ മുന്നേറ്റ യാത്ര നാളെ നീലേശ്വരത്ത്

ഹിന്ദു ഐക്യവേദി ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെ ഹിന്ദു അവകാശ മുന്നേറ്റ യാത്ര തുടങ്ങി.
സർക്കാരിൽ നിന്ന് ക്ഷേത്ര ഭരണം മോചിപ്പിക്കാനും സാമൂഹിക നീതിക്കുവേണ്ടി സാംസ്കാരിക ധ്വംസനത്തിനെതിരെയും എന്ന സന്ദേശത്തോടെ ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി വി.സുധാകരനാണ് യാത്ര നയിക്കുന്നത്. നാളെ രാവിലെ 10 ന് കാഞ്ഞങ്ങാട്ട് നിന്ന് പര്യടനം പുനരാരംഭിച്ച് 10.45 പുതിയകോട്ട, 11.30 കൊവ്വൽപ്പള്ളി, 12.30 കല്ലൂരാവി, 1.30 തൈക്കടപ്പുറം സ്‌റ്റോർ ജങ്ഷൻ, 2.30 നീലേശ്വരം, 3.30 പിലിക്കോട്, 5 ന് പിലിക്കോട് എന്നിങ്ങനെയാണ് സ്വീകരണ പരിപാടി. വെള്ളിയാഴ്ച രാവിലെ 10 ന് മാണിക്കോത്ത് തുടങ്ങുന്ന പര്യടനം വൈകിട്ട് 5 ന് മധൂരിൽ സമാപിക്കും.

No comments