കാസറഗോഡ് ലോക് സഭ സീറ്റ്: എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ
അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമം. കാസർകോട് ലോക്സഭാസീറ്റിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ എം.വി.ബാലകൃഷ്ണൻ മാസ്റ്റർ തന്നെ. നിലവിൽ സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയാണ് ഇദ്ദേഹം. കയ്യൂർ സ്വദേശി. കാസറഗോഡ് ഉൾപ്പെടെ സംസ്ഥാനത്ത് സിപിഎം മത്സരിക്കുന്ന 15 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ നിർണയിച്ചു. ഔദ്യോഗിക പ്രഖ്യാപനം 26 ന് ഉണ്ടാകും. കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിങ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ തന്നെയായിരിക്കുമെന്നാണ് സൂചന. ശക്തമായ ത്രികോണമത്സരം പതിവായ കാസറഗോഡ് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ആരായിരിക്കുമെന്നതും രാഷ്ട്രീയ കുതുകികളുടെ സജീവ ചർച്ചാ വിഷയമാണ്.
No comments