Breaking News

രാജാസ് എ എൽ പി സ്കൂൾ ശതാബ്‌ദി കിഴക്കൻകൊഴുവലിൽ പ്രാദേശിക പരിപാടി

നീലേശ്വരം രാജാസ് എ എൽ പി സ്കൂളിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന  ശതാബ്ദിയുടെ ഭാഗമായി കിഴക്കൻ കൊഴുവലിൽ നാളെ പ്രത്യേക പ്രാദേശിക പരിപാടി നടക്കും. കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2.30 ന് പൂർവ്വ വിദ്യാർത്ഥികൾ ഒരുമിക്കുന്ന 'സ്കൂൾ പയമ പറയൽ', പ്രത്യേക പരിപാടി നടക്കും.  5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ ഇ.പി. രാജഗോപാലൻ ഉൽഘാടനം ചെയ്യും. പ്രാദേശിക സംഘാടക സമിതി ചെയർപേഴ്സൺ ടി.വി ഷീബ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മത് റാഫി മുഖ്യാതിഥി ആയിരിക്കും. മുതിർന്ന പൂർവ്വവിദ്യാർത്ഥികളെ ശാതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ കെ.പി. ജയരാജൻ ആദരിക്കും. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും. പരിപാടി വിജയിപ്പിക്കുവാൻ പ്രാദേശിക സമിതി ചെയർപേഴ്സൺ ടി.വി. ഷീബ ജനറൽ കൺവീനർ കെ.ദിനേശ് കുമാർ പ്രധാനദ്ധ്യാപിക എം. വി. വനജ എന്നിവർ അഭ്യർത്ഥിച്ചു.

No comments