കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 - 25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി ഉൾപ്പെടെയുള്ള ആകെ വരവ് 53,95, 67,700.00 രൂപയും ആകെ ചിലവ് 53,66, 02,305.00 രൂപയും നീക്കിയിരിപ്പ് 29, 65,395..00 രൂപയുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അവതരിപ്പിച്ചത്.
പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനും ആയി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ബജറ്റിൽ പറയുന്നു. വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് പരമാവധി തൊഴിൽ നൽകുന്നതിനായി മുൻവർഷങ്ങളിലെ പോലെ മെഗാ തൊഴിൽമേളകൾ സംഘടിപ്പിക്കാനും ആധുനിക വിദ്യാഭ്യാസവും ആധുനിക ടെക്നോളജിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന സ്റ്റുഡന്റ് ടാലന്റ് സർച്ച് പദ്ധതി നടപ്പിലാക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ പരമാവധി പ്രയോജനപ്പെടുത്തി തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കും. കൃഷി, മൃഗസംരക്ഷണ മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പിലാക്കും. സ്ത്രീ സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിട്ട് സ്ത്രീകൾക്കായി നൂതന പദ്ധതികൾ ആവിഷ്കരിച്ച് ശാരീരിക മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആയി പൊതുസ്ഥലങ്ങളിൽ വ്യായാമ കേന്ദ്രങ്ങൾ സ്ഥാപിക്കും. ആരോഗ്യ മേഖലയിൽ പെരിയ സി എച്ച് സിയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തും. കുട്ടികൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ, അംഗൻവാടി കുട്ടികളുടെ പോഷകാഹാരത്തിന് തുക വകയിരുത്തും. ക്ഷീര മേഖലയിലെ ഉന്നമനത്തിനും പാലുൽപാദനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ പദ്ധതികളായ മൊബൈൽ വെറ്റിനറി ക്ലിനിക്ക് കാലത്തെ സബ്സിഡി വാലിനെ ഇൻസെന്റീവ് പാൽ ഗുണമേന്മ പരിശോധന കേന്ദ്രങ്ങൾ നൽകൽ എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിനെ ഒരു സമ്പൂർണ്ണ വിവര വിനിമയ സേവനങ്ങൾ നൽകുന്ന പൊതു അക്കാദമിക് ഹ ബ്ബാക്കി മാറ്റുന്നതിന് ബ്ലോക്ക് റിസോഴ്സ് നോളജ് സെന്റർ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന്റെ വിവര ആവശ്യങ്ങളും ആവശ്യമായ യഥാർത്ഥ വിവരങ്ങളും തമ്മിലുള്ള അന്തരം നികത്തുന്നതിൽ ഈ കേന്ദ്രം സുപ്രധാന പങ്ക് വഹിക്കും. ഗ്രാമീണ മേഖലയിലേക്ക് വിവിധ ഈ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ആക്സിസ് പോയിന്റ് ആയിരിക്കും ഇത്.കൂടാതെ പൗരന്മാർക്ക് സൗജന്യ സേവനങ്ങൾ നൽകുന്നതിനുള്ള ഒരു മാതൃക സേവന കേന്ദ്രമായി ബ്ലോക്ക് റിസോഴ്സ് നോളജ് സെന്റർ മാറും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരൻ, ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് എം .ലക്ഷ്മി, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, പുല്ലൂർ പെരിയപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കാർത്യായണി , മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിൻ സ്വാഗതം പറഞ്ഞു

No comments