Breaking News

സംഘാടക സമിതി രൂപീകരിച്ചു

നീലേശ്വരം നഗരസഭയുടെ 
പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം:
സംഘാടക സമിതി രൂപീകരിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എം പി, എം രാജഗോപാലൻ എം.എൽ.എ, മുൻ എംപി പി. കരുണാകരൻ, മുൻ എംഎൽഎ കെ. പി സതീഷ് ചന്ദ്രൻ എന്നിവർ രക്ഷാധികാരികളും 
നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ചെയർപേഴ്സണും നഗരസഭാ സെക്രട്ടറി മനോജ് കുമാർ .കെ കൺവീനറുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. 
സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. 
സ്ഥിരം സമിതി അധ്യക്ഷരായ വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, പി.ഭാർഗവി, കൗൺസിലർ ഇ. ഷജീർ , മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ, കെ.വി ദാമോദരൻ , മാമുനി വിജയൻ, (മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ), സി.ഡി.എസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എഞ്ചിനീയർ ടി. വി ദാമോദരൻ, പി വിജയകുമാർ , അഡ്വക്കേറ്റ് നസീർ , റസാക്ക് പുഴക്കര , കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, പി. യു വിജയകുമാർ, എം ജെ ജോയ് , കെ വി ചന്ദ്രൻ, വിനോദ് കുമാർ പട്ടേന, വിവി ഉദയകുമാർ സേതു ബങ്കളം തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ നന്ദി പറഞ്ഞു. 

നഗരസഭയുടെ പുതിയ ബഹുനില ഓഫീസ് സമുച്ചയം ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 
നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയിൽ 30,000 ചതുര അടി വിസ്തൃതിയിലാണ് മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

മറ്റ് ഭാരവാഹികൾ:
 വൈസ് ചെയർമാൻമാർ: 
പി. പി മുഹമ്മദ് റാഫി (വൈസ് ചെയർമാൻ നഗരസഭ)
കെ.പി രവീന്ദ്രൻ (മരാമത്ത് കാര്യ സ്ഥിരംസമിതി അധ്യക്ഷൻ), 
ഇ. ഷജീർ (കൗൺസിലർ) 
പ്രൊഫസർ കെ പി ജയരാജൻ ( മുൻ നഗരസഭാ ചെയർമാൻ) 
കെ വി ദാമോദരൻ , മാമുനി വിജയൻ, എറുവാട്ട് മോഹനൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ) പി.എം സന്ധ്യ (സി.ഡി എസ് ചെയർ പേഴ്സൺ), ടി വി ദാമോദരൻ ( ആസൂത്രണ സമിതി ഉപാധ്യക്ഷൻ), എം രാജൻ, പി .വിജയകുമാർ , മടിയൻ ഉണ്ണികൃഷ്ണൻ, അഡ്വക്കറ്റ് നസീർ , മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, പി.യു വിജയകുമാർ, എം ജെ ജോയ് , കെ വി ചന്ദ്രൻ (രാഷ്ട്രീയ കക്ഷി പ്രതിനിധികൾ), കെ.വി സുരേഷ് കുമാർ , വിവി ഉദയകുമാർ (വ്യാപാരി സംഘടനാ ഭാരവാഹികൾ), സേതു ബങ്കളം (പ്രസ് ഫോറം) 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും മുഴുവൻ കൗൺസിലർമാരും നിർവഹണ ഉദ്യോഗസ്ഥരും ഉൾപ്പെട്ടതായിരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി. 

വിവിധ സബ് കമ്മിറ്റി ചെയർപേഴ്സൺമാർ :
പബ്ലിസിറ്റി- 
പി. ഭാർഗവി  
(വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ )

സ്വീകരണം -  
വി.ഗൗരി (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ )

ഭക്ഷണം 
ടി.പി ലത (ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ )

സ്റ്റേജ്& ഡക്കറേഷൻ
ഷംസുദ്ദീൻ അറിഞ്ചിറ (ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ )

ജോയിൻ്റ് കൺവീനർമാർ; 
വി വി ഉപേന്ദ്രൻ (നഗരസഭാ എഞ്ചിനീയർ)
എ കെ പ്രകാശൻ, (ക്ലീൻ സിറ്റി മാനേജർ)
സുധീർ തെക്കടവൻ (സൂപ്രണ്ട്, നഗരസഭ)

No comments