Breaking News

മികവ് 24 സംഘടിപ്പിച്ചു

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ മികവ് ' 24 സംഘടിപ്പിച്ചു.
സംസ്ഥാന തലത്തിൽ വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ച വിദ്യാർത്ഥികളെ മെമൻ്റോ നൽകി അനുമോദിച്ചു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ എൻ നന്ദികേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. നീലേശ്വരം പ്രസ്സ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, മദർ പിടിഎ പ്രസിഡണ്ട് ശുഭ പ്രകാശ്, പ്രഭാകര പണിക്കർ, ബാബു മാണിയൂർ, സ്മിത കെ, അനുരാധ വി ഇ, ജയൻ പി, സ്നേഹകൂട് പ്രസിഡണ്ട് ചന്ദ്രൻ നവോദയ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ പി വിജിഷ് സ്വഗതവും, ഹെഡ്മിസ്ട്രസ് കലാ ശ്രീധർ നന്ദിയും പറഞ്ഞു.

No comments