Breaking News

സൗജന്യമായി മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

ആർത്തവകാലത്തെ  സ്ത്രീകളുടെ വ്യക്തിശുചിത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിൽ  മെൻസ്ട്രുവൽ കപ്പുകളുടെ സൗജന്യ വിതരണം  ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത വിതരണം ഉദ്ഘാടനം ചെയ്തു. 
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ  ടി.പി ലത  അധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി മനോജ് സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി ,  കൗൺസിലർമാരായ വി വി ശ്രീജ, പി.വത്സല, ഡോക്ടർ ഭവ്യ ,  ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ, ഉഷ  എന്നിവർ സംസാരിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി  
ബി.പി.എൽ വിഭാഗത്തിൽ പെട്ട  25നും 35നും ഇടയിൽ പ്രായമുള്ള 1650  വനിതകൾക്കാണ് ഇത്തവണ മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്നത്. കരുതലോടെ ഉപയോഗിച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാം എന്നതും കൂടുതൽ പരിസ്ഥിതി സൗഹൃദപരമാണ് എന്നതുമാണ് മെൻസ്ട്രുവൽ കപ്പുകളുടെ പ്രത്യേകത.

No comments