വാട്ടർ കൂളറിന്റെ സമർപ്പണം നടത്തി
നീലേശ്വരം പുതുക്കൈ ശ്രീ സദാശിവ അയപ്പ സേവാ സമിതിയുടെ നേതൃത്വത്തിൽ പുതുക്കൈ ശ്രീ സദാശിവ ക്ഷേത്രത്തിലേക്ക് കുടിവെള്ളത്തിനാവശ്യമായി നൽകിയ വാട്ടർ കൂളറിൻ്റെ സമർപ്പണം ക്ഷേത്ര താന്ത്രി ബ്രഹ്മശ്രീ കക്കാട്ട് പടിഞാറില്ലത്ത് കേശവപട്ടേരി ഭക്തി സാന്ദ്രമായ അന്തരീഷത്തിൽ നിർവഹിച്ചു. അയപ്പ സേവാസമിതി പ്രസിഡൻ്റ് സുജിത്ത് പുതുക്കൈ അദ്ധ്യക്ഷനായി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി.എം സത്യനാരായണൻ മുഖ്യാതിഥിയായി, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഐവാതുക്കൽ കുമാരൻ, അയ്യപ്പ സേവാ സമിതി രക്ഷാധികാരികളായ കെ. രാഘവൻ മാസ്റ്റർ, എം ഗോവിന്ദൻ നായർ, എം ശശിധരൻ നായർ, വി.രാജീവൻ. നെയ്യമൃത് യോഗ പ്രതിനിധി അഴിക്കോട്ട് മണക്കാട്ട് നാരായണൻ നായർ,മാതൃസമിതി ഭാരവാഹികളായ കെ.വി ശാന്ത, സതിയാമ്മ, ജീവനക്കാരുടെ പ്രതിനിധി എം.ഗോപിനാഥൻ നായർ, അയ്യപ്പ സേവാ സമിതിയുടെ ഗൾഫ് കമ്മിറ്റി ഭാരവാഹി സന്തോഷ് കണിയാച്ചേരി, മാരിയമ്മൻ സേവാ സമിതി ഭാരവാഹി പ്രശാന്ത് കുമാർ എച്ച്, ട്രസ്റ്റി ബോർഡ് അംഗങ്ങളായ മനോജ് കെ , വേണുഗോപാലൻ , ജിജു സി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അയപ്പസോവാ സമിതി ഭാരവാഹികളായ കെ. രവികുമാർ, ബാലൻ അടുക്കത്തിൽ,മണി എം . സോവാസമിതിയുടെ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്ന കെ മോഹനൻ,വിജേഷ് ചെരക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
വർഷങ്ങളായി അയ്യപ്പ സേവാ സമിതിയെ സഹോദര സംഘടനയായി കണ്ട് എല്ലാ വിധത്തിലുള്ള സഹായ സഹകരണങ്ങൾ നൽകി വരുന്ന മാരിയമ്മൻ സേവാസമിതിയെ യോഗത്തിൽ അഭിനന്ദിച്ചു. ഭാരവാഹികളുടെ പ്രതിനിധിയായ എച്ച് പ്രശാന്ത് കുമാറിനെ ക്ഷേത്രം എക്സികുട്ടീവ് ഓഫിസർ പൊന്നാടയണിയിച്ച് അനുമോദിച്ചു. അയ്യപ്പ സേവാസമിതി സെക്രട്ടറി മുരളീധരൻ മാസ്റ്റർ സ്വാഗതവും അയ്യപ്പ സേവാ സമിതി കമിറ്റിയംഗം പി.വി മധുസൂദനൻ നന്ദിയും അറിയിച്ചു.
No comments