Breaking News

മന്ദംപുറം കുളം ഉദ്ഘാടനം ഇന്ന്

അമൃത് സരോവർ പദ്ധതിയിൽ നവീകരിച്ച നീലേശ്വരം മന്ദംപുറം കുളം ഉദ്ഘാടനത്തിനൊരുങ്ങി.
22 ലക്ഷം രൂപ ചിലവിലാണ് കുളം നവീകരിച്ചത്. കെ.മഷൂദ് കബീർ ആയിരുന്നു കരാറുകാരൻ. പൊതുകുളം നവീകരിച്ച് ഉപയോഗക്ഷമമാക്കുന്നതിനൊപ്പം പ്രദേശത്തെ വീടുകളിലെ ജലവിതാനം നിലനിർത്താനും കുളം നവീകരണം സഹായിക്കും. ഇന്ന് വൈകിട്ട് 3 ന് നഗരസഭ ചെയർപഴ്സൻ ടി.വി. ശാന്ത കുളം നാടിന് സമർപ്പിക്കും. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിക്കും. നീലേശ്വരം നഗരസഭാ പരിധിയിലെ നാരാംകുളം, പാലായി ഉൾപ്പെടെയുള്ള പൊതുകുളങ്ങളും ഇതേ പദ്ധതിയിൽ നവീകരിച്ചിരുന്നു.

No comments