പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
എസ്എൻഡിപി യോഗം ഹൊസ്ദുർഗ്ഗ് യൂണിയൻ്റെ കീഴിലുള്ള ഞാണിക്കടവ് ശാഖയുടെ പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ നിർവ്വഹിച്ചു. യൂണിയൻ പ്രസിഡണ്ട് എം വി ഭരതൻ ഗുരുദേവൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജെ.കെ.കൃഷ്ണൻ മാസ്റ്റർ, മതോത്ത് പുതിയ ഭഗവതി സ്ഥാനം പ്രസിഡണ്ട് പി.പി കൃഷ്ണൻ, ഒഴിഞ്ഞവളപ്പ് ശാഖാ സെക്രട്ടറി പ്രമോദ് കെ. റാം, വനിതാ സംഘം യൂണിയൻ പ്രസിഡണ്ട് വത്സല, സെക്രട്ടറി പ്രമീള ദിലീപ്, കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ഒ.മോഹൻകുമാർ സ്വാഗതവും ശാഖാ സെക്രട്ടറി ടി.മനോഹരൻ നന്ദിയും പറഞ്ഞു. ശാഖാ പ്രസിഡണ്ട് കെ.ദാമോദരൻ പതാക ഉയർത്തി.
No comments