Breaking News

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ കൺവൻഷൻ നടത്തി

വെട്ടിക്കുറച്ച റിട്ടയർമെൻ്റ് ആനുകൂല്യം പുനസ്‌ഥാപിക്കണമെന്നും ഇഎസ്ഐ പദ്ധതി നടപ്പാക്കണമെന്നും ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ - എകെടിഎ നീലേശ്വരം ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു

തയ്യൽത്തൊഴിലാളികളുടെ പ്രസവാനുകൂല്യമായ 15,000 രൂപ ഒരുമിച്ചു വിതരണം ചെയ്യാൻ ആവശ്യമായ നടപടി വേണമെന്നും കൺവൻഷൻ ആവശ്യമുന്നയിച്ചു. ജില്ലാ സെക്രട്ടറി കെ.വി.രാമചന്ദ്രൻ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡൻ്റ് ബിന്ദു അധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി പ്രസന്നകുമാരി, കെ.ലത, ഗംഗാധരൻ പാലക്കി, സതീശൻ എന്നിവർ പ്രസംഗിച്ചു.

No comments