Breaking News

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം:ആഘോഷ കമ്മിറ്റി രൂപീകരണ യോഗം മാർച്ച് 3 ന്

2 മുച്ചിലോട്ട് ഭഗവതിമാർ ഒരേ സമയം അരങ്ങിലെത്തുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനൊരുങ്ങുന്നു.
പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി രൂപീകരണ യോഗം മാർച്ച് 3 ന് ഉച്ചയ്ക്ക് 2 മണിക്ക് ക്ഷേത്ര പരിസരത്ത് ചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തന്ത്രിമാരായ കക്കാട്ട് കിഴക്കേ ഇല്ലത്ത് നാരായണ പട്ടേരി, പടിഞ്ഞാറേ ഇല്ലത്ത് കേശവ പട്ടേരി, മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി എന്നിവർ ഭദ്രദീപം കൊളുത്തും. രാജ്മോഹൻ ഉണ്ണിത്താൻ എംപി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും. ഇ, ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. കരിവെള്ളൂർ മുച്ചിലോട്ട് വല്യച്ചൻ പ്രമോദ് കോമരം അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി വി.കൃഷ്ണൻ സംഘാടക സമിതി പാനലും ട്രഷറർ എം.വി. വിജയൻ ബജറ്റും അവതരിപ്പിക്കും. 19 വർഷത്തെ ഇടവേളക്ക് ശേഷമാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 2025 ഫെബ്രുവരി 7 മുതൽ 10 വരെയാണ് പെരുങ്കളിയാട്ടം. ക്ഷേത്രം പ്രസിഡന്റ് കെ.വി.ദിനേശൻ, വൈസ് പ്രസിഡന്റുമാരായ വി.കെ.സതീഷ് ചന്ദ്രൻ, പി.കെ.നാരായണൻ, ജോയിന്റ് സെക്രട്ടറി കെ. ദിലീപ് കൃഷ്ണൻ, ട്രഷറർ എം.വി.വിജയൻ, യുഎഇ കോ-ഓർഡിനേറ്റർ വി.രാജീവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

No comments