Breaking News

സംസ്ഥാന വാർഷികോൽസവം നാളെ തുടങ്ങും

കാഞ്ഞങ്ങാട്ട് നടക്കുന്ന തപസ്യ കലാ-സാഹിത്യ വേദി 
48 മത് സംസ്ഥാന വാർഷികോൽസവം ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നെല്ലിത്തറ പൂങ്കാവനം സഭാ മണ്ഡപത്തിൽ 
നാളെ രാവിലെ 9.50 ന് കേന്ദ്ര സംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസർ പി ജി.ഹരിദാസ് അധ്യക്ഷനാവും .
സ്വാഗത ഗാനം വിഷ്ണു ഭട്ട് വെള്ളിക്കോത്തും കുമാരി ശ്രീനിധി കെ.ഭട്ട് നന്ദി ഗീതവും അവതരിപ്പിക്കും.
തെയ്യം കലാചാര്യൻ പത്മശ്രീ ഇ പി നാരായണ പെരുവണ്ണാൻ ,പ്രശസ്ത നർത്തകി ഡോ .കൃപ ഫഡ്കേ എന്നിവർ മുഖ്യാതിഥികളാവും. കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫസർ
 ഡോ.എം വി നടേശൻ 
സ്മരണിക പ്രകാശനം ചെയ്യും. ചിൻമയാ മിഷൻ കേരള റീജിയൺ തലവൻ സ്വാമി വിവിക്താനന്ദസരസ്വതി അനുഗ്രഹഭാഷണം നടത്തും.പൂരക്കളി ആചാര്യൻ പി.ദാമോദര പണിക്കർ ,തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കല്ലറ അജയൻ ,സംസ്കാർ ഭാരതി അഖില ഭാരതീയ കാര്യകാരി സദസ്യൻ കെ.ലക്ഷ്മി നാരായണൻ ,സ്വാഗത സംഘം ചെയർമാൻ മണികണ്ഠൻ മേലത്ത് ,ജില്ലാ പ്രസിഡൻ്റ് കെ.ബാലചന്ദ്രൻ
എന്നിവർ സംബന്ധിക്കും.
 സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി രാമചന്ദ്രൻ സ്വാഗതവും സെക്രട്ടറി
എംവി ശൈലേന്ദ്രൻ നന്ദിയും പറയും.
11.45ന് ദുർഗ്ഗാദത്തപുരസ്കാരം സമർപ്പണം . 
തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കല്ലറ അജയൻ അധ്യക്ഷനാവും.
തപസ്യ സംസ്ഥാന ഉപാധ്യക്ഷൻമാരായ ശ്രീശൈലം ഉണ്ണികൃഷ്ണൻ ദുർഗ്ഗാദത്ത് അനുസ്മരണവും യുപി സന്തോഷ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. ഗാനരചിതാവ് കെ എസ് കുണ്ടൂർ പുരസ്കാര ജേതാവ്
യദുകൃഷ്ണൻ സമ്മാനിക്കും.
 പി എം മഹേഷ് സ്വാഗതവും പിജി ശ്രീകുമാർ നന്ദിയും പറയും. ഉച്ചയ്ക്ക് 2 ന് അക്ഷരശ്ലോക സദസ്, കാവ്യാഞ്ജലി. 3 ന് സാംസ്കാരികത ദേശീയതയും വർത്തമാന കേരളം സെമിനാർ 
 നടത്തും.
സംസ്ഥാന ഉപാദ്ധ്യക്ഷർ മുരളി പാറപ്പുറം അധ്യക്ഷനാവും.
കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി 
പ്രൊഫസർ
 ഡോ.എം വി നടേശൻ,കേന്ദ്ര സർവകലാശാല മലയാളവിഭാഗം മേധാവി
ഡോ. വി രാജീവ് എഴുത്തുകാരൻ ശ്രീഹർഷൻ ,തപസ്യ സംസ്ഥാന സെക്രട്ടറി പി ജി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. 
ജന്മഭൂമി തൃശൂർ ബ്യൂറോ ചീഫ് ടി എസ് നീലാംബരൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി
പി ജി ഗോപാലകൃഷ്ണൻ നന്ദിയും പറയും.
 വൈകിട്ട് 6ന് നടക്കുന്ന
കലാസന്ധ്യ 
പ്രശസ്ത നർത്തകി ഡോ .കൃപ ഫഡ്കെ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഉപാദ്ധ്യക്ഷത രജനി സുരേഷ്
അധ്യക്ഷത വഹിക്കും. 
ജില്ലാ പ്രസിഡൻ്റ് കെ.ബാലചന്ദ്രൻ സ്വാഗതവും സംസ്ഥാന സമിതിയംഗം മണി എടപ്പാൾ നന്ദിയും പറയും.
11 ന് രാവിലെ 8.30 ന് പ്രതിനിധി സഭ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ സഞ്ജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫസർ പി ജി ഹരിദാസ് അധ്യക്ഷനവും.
വാർഷിക റിപ്പോർട്ട്
സംസ്ഥാന സെക്രട്ടറി കെ ടി.രാമചന്ദ്രനും
വാർഷിക കണക്ക് ട്രഷറർ അനൂപ് കുന്നത്ത്
  അവതരിപ്പിക്കും.11 ന് സംഘടനാ ചർച്ച തപസ്യ സുവർണ്ണ ജയന്തി ആഘോഷം . സമാപന സഭയിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് കെ പി രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.
തിരഞ്ഞെടുക്കപ്പെട്ട
250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കലാസന്ധ്യയിൽ പൂരകളി ,യാക്ഷഗാനം ,ഓട്ടൻതുള്ളൽ ,തിരുവാതിര ,
നൃത്തശിൽപ്പം ,
കൈ കൊട്ടിക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.വിവിധ ശിൽപ്പ - ചിത്രപ്രദർശനം ഒരുക്കും .
പത്രസമ്മേളനത്തിൽ 
വർക്കിംഗ് പ്രസിഡൻ്റ് കല്ലറ അജയൻ ,ജില്ല പ്രസിഡൻ്റ് കെ.ബാലചന്ദ്രൻ ,സംസ്ഥാന സെക്രട്ടറി എംവി ശൈലേന്ദ്രൻ ,പി ദാമോദര പണിക്കർ ,സ്വാഗത സംഘം ജനറൽ കൺവീനർ ടി.ദിനേശൻ ,രാജ് കുമാർ കല്യോട്ട് ,സുകുമാരൻ ആശീർവാദ് ,ബാബു കോട്ടപ്പാറ എന്നിവർ സംബന്ധിച്ചു.

No comments