Breaking News

സംഘാടക സമിതി രൂപീകരണ yogum

സമഗ്ര ശിക്ഷ കേരള, കാസര്‍കോടിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തുന്ന ജില്ലാതല കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗം നീലേശ്വരം അനക്‌സ് ഹാളില്‍ നടന്നു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കായികമേളയെ കുറിച്ചുള്ള വിശദീകരണം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ നാരായണ ദേലംപാടി നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍മാരായ വത്സല പി , ലത പി പി, ശ്രീജ വി വി , സതി വി വി ,എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് കെ പി വിവിധ സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ബി ആര്‍ സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു വിവിധ സ്‌കൂളിലെ പ്രധാന അധ്യാപകര്‍ ബി ആര്‍ സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സംഘാടക സമിതി ചെയര്‍മാനായി നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ,വൈസ് ചെയര്‍മാനായി നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ,സംഘാടകസമിതി ജനറല്‍ കണ്‍വീനറായി വിഎസ് ബിജുരാജ് ( ഡിപിസി എസ്എസ്കെ കാസര്‍ഗോഡ്), കണ്‍വീനര്‍ നാരായണ ദേലംപാടി (ഡിപിഒ എസ്എസ്കെ ) ,ജോയിന്‍ കണ്‍വീനര്‍ ഡോ. രാജേഷ് കെ എന്നിവരെ തിരഞ്ഞെടുത്തു. സബ് കമ്മിറ്റികളും രൂപീകരിച്ചു.ചടങ്ങില്‍ ബി ആര്‍ സി ട്രെയിനര്‍ രാജഗോപാലന്‍ സ്വാഗതവും സി ആര്‍ സി കോഡിനേറ്റര്‍ സജീഷ് യു.വി നന്ദിയും പറഞ്ഞു.

No comments