Breaking News

ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി

കേരള സ്റ്റേറ്റ് എക്സ് സർവീസെസ് ലീഗ് (കെഎസ്ഇഎസ്എൽ) നീലേശ്വരം യൂണിറ്റ് മഹിളാ വിംഗിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം വിമുക്ത ഭട ഭവനിൽവെച്ച് നടന്ന ആരോഗ്യ ബോധവർക്കരണ നടത്തി. ക്ലാസ്സ്‌ ഇ സി എച്ച് എസ് കാഞ്ഞങ്ങാട് ക്ലിനിക്കിലെ ഡോക്ടർ ഷർമിന ഉത്ഘാടനം ചെയ്തു. മഹിളാവിങ് പ്രസിഡന്റ്‌ സുധ കരുണാകരൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറിസ്സ് സരിത ശശികുമാർ സ്വാഗതം പറഞ്ഞു. കെഎസ്ഇഎസ്എൽ നീലേശ്വരം പ്രസിഡന്റ്‌ പി വി ഗംഗാധരൻ, സെക്രട്ടറി വേണുഗോപാലൻ നായർ, പ്രവർത്തക സമിതി അംഗം വി കൃഷ്ണൻ, രാജഗോപാലൻ നായർ, മഹിളാ വിംഗ് രക്ഷാധികാരി കാർത്തിയായണി അമ്മ എന്നിവർ സംസാരിച്ചു. മഹിളാവിങ് ട്രഷറർ ശ്രീവിദ്യ മധു നന്ദി പറഞ്ഞു. തുടർന്ന് സ്ത്രീ ജന്യ രോഗങ്ങളെ കുറിച്ച് ഡോക്ടർ ഷർമിന ക്ലാസ്സ്‌ എടുത്തു.

No comments