Breaking News

ഗൃഹോപകരണ മാർട്ട് ഉൽഘാടനം ചെയ്തു

നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ (NAWCOS) സഹകരണ ഗൃഹോപകരണ മാർട്ട് എം. രാജാഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർപേർസൺ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന ലക്ഷ്മിനാരായണ പ്രഭുവിനും, നീലേശ്വരം നഗരസഭ സി ഡി എസ് ചെയർപേഴ്സൺ പി എം സന്ധ്യക്കും നൽകി എം രാജാഗോപാലൻ എം എൽ എ നിർവഹിച്ചു. NAWCOS SKYLON OWN BRAND SMART TV ലോഞ്ചിങ് നീലേശ്വരം നഗരസഭ കൗൺസിലർ ഇ ഷജീർ നിർവഹിച്ചു. മെമ്പർമാർക്കുള്ള പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം സഹകരണ വകുപ്പ് ഓഡിറ്റർ ജഗദീഷ് ശ്രീധർ, കെ.കേശവൻ നായർക്ക് നൽകി നിർവഹിച്ചു. ബിസിനസ് ടു ബിസിനസ് സെക്ഷൻ ഉദ്ഘാടനം സംഘം പ്രസിഡന്റ്‌ കെ. പി രവീന്ദ്രൻ ബേഡഡുക്ക ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ മുരളീധരന് നൽകി നിർവഹിച്ചു. എം വി രാജീവൻ, വി.വി ഉദയകുമാർ, സേതു ബങ്കളം, കെ മുരളീധരൻ, ലക്ഷ്മിനാരായണ പ്രഭു, പി.എം സന്ധ്യ എന്നിവർ സംസാരിച്ചു. കെ. പി രവീന്ദ്രൻ സ്വാഗതവും, പി.വി ഷീജ നന്ദിയും പറഞ്ഞു

No comments