നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് സ്വരാജ് ട്രോഫി സമ്മാനിച്ചു
സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനു സമ്മാനിച്ചു.
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് കൊല്ലം കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രോഫിയും അവാർഡ് തുകയും സമ്മാനിച്ചത്. മന്ത്രിമാരായ എം.ബി.രാജേഷ്, കെ.എൻ. ബാലഗോപാൽ എന്നിവരും കൂടെയുണ്ടായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, സെക്രട്ടറി ടി.രാകേഷ്, വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, ജോയിന്റ് ബിഡിഒ സന്തോഷ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കാസറഗോഡ് ജില്ലയിൽ നിന്ന് ആദ്യമായി സംസ്ഥാന തല സ്വരാജ് ട്രോഫി നേടുന്ന ബ്ലോക്ക് പഞ്ചായത്താണ് നീലേശ്വരം.

No comments