മുനമ്പത് ഗോവിന്ദൻ ചരമാവാർഷികം ദിനം ആചരിച്ചു
മുനമ്പത്ത് ഗോവിന്ദൻ ചരമവാർഷിക ദിനം അച്ചാംതുരുത്തിയിൽ നടന്നു. സിപിഐഎം ഏരിയ കമ്മിറ്റിയംഗം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുവത്തൂർ അഗ്രികൾച്ചർ സൊസൈറ്റിയുടെ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുകയും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് നയിച്ച സഖാവ് മുനമ്പത്ത് ബാലസംഘം പ്രവർത്തനത്തിലൂടെ സംഘടനാരംഗത്തേക്ക് വരികയും പിന്നീട് യുവജനപ്രസ്ഥാനത്തിലും വിവിധ ട്രേഡ് യൂണിയന്റെ സംഘാടകനായും നേതാവായും മുനമ്പത്ത് പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കലയും സാഹിത്യവും നാടകവും മുനമ്പത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തതായിരുന്നു. നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡിന്റെ കാലത്ത് അദ്ദേഹം അഭിനയിച്ച രണ്ട് ഷോർട്ട് ഫിലിമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സ്മൃതി മണ്ഡപത്തിൽ സിപിഐഎം ഏരിയ സെക്രട്ടറി കെ സുധാകരൻ പതാക ഉയർത്തി. വൈകുന്നേരം നടന്ന അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗം പി വി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അച്ചാതുരുത്തി സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ടി ശശിധരൻ സ്വാഗതം പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി ജെ സജിത്ത് സിപിഐഎം തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി കൃഷ്ണൻ,സിപിഐഎം ഏരിയ കമ്മിറ്റിയംഗം എം രാമചന്ദ്രൻ, സിപിഐഎം അച്ചാതുരുത്തി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ.സഹദേവൻ, കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ പി വസന്തൻ എന്നിവർ സംസാരിച്ചു. മുങ്ങത്ത് വിജയൻ. നന്ദി രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനത്തിൽ വച്ച് ഈ വർഷത്തെ ജെസി ഡാനിയൽ അവാർഡ് നേടിയ സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി ടി ശശിധരനെയും സി എസ് ഐ ആർ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈയിൽ നിന്നും ബയോളജിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ വി ശിശിലേയും അനുമോദിച്ചു കെ പി സതീഷ് ചന്ദ്രൻ ഉപഹാര വിതരണം നടത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ കലാ വിഭാഗം നടത്തിയ ഇന്ത്യ എന്ന തെരുവ് നാടകം അവതരിപ്പിച്ചു. തുടർന്ന് മുനമ്പത്ത് ഗോവിന്ദൻ അഭിനയിച്ച അയനം, ഉടന്തടിച്ചാട്ടം എന്നീ രണ്ട് ഷോർട്ട് ഫിലിമിന്റെ പ്രദർശനവും നടത്തി. വൈകുന്നേരം അച്ചാംതുരുത്തി ആറിൽ ൽക്കടവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ലാ കമ്മിറ്റി അംഗം സിജെ സജിത്ത് ലോക്കൽ സെക്രട്ടറിമാരായ പി വി കൃഷ്ണൻ എം രാമചന്ദ്രൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വി ജയചന്ദ്രൻ, ടി.രവീന്ദ്രൻ പി വത്സല, ടി കെ സുബൈദ,സന്തോഷ് കാവിഞ്ചിറ, അജീഷ് ഓർക്കുളം, കെ ഭാസ്കരൻ, സുഗജൻ പതിക്കാൽ,ബ്രാഞ്ച് സെക്രട്ടറിമാരായ ടി ശശിധരൻ,കെ സഹദേവൻ,കെ പി വസന്തൻ, ഡി എം പ്രസാദ് എം പി രാജേഷ്, സുരേശൻ കാവുഞ്ചിറ അസൈനാർ കൈതക്കാട്, ശൈലജ കൈതക്കാട്, ഷാജി മുഴക്കിയിൽ മുങ്ങത്ത് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി
No comments