പ്രണയ ദിനത്തിൽ മരങ്ങളെ പ്രണയിച്ച് പടന്നക്കാട് നെഹ്‌റു കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ
പ്രണയ ദിനത്തിൽ മരങ്ങളെ പ്രണയിച്ച് പടന്നക്കാട് നെഹ്‌റു കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ. നിത്യജീവിതത്തിൽ അകറ്റി നിർത്താൻ ആവാത്തതും നിലവിൽ നശിച്ചു കൊണ്ടിരിക്കുന്നതുമായ നമ്മുടെ പ്രകൃതിയെയും മരങ്ങളെയും നമ്മുടെ ജീവിതത്തിൽ കൈവിടാതെ പിടിച്ചു നിർത്താം എന്ന ആശയവുമായമാണ് എൻ എസ് എസ് വളണ്ടിയർമാർ ഹഗ് ദി ട്രീ ക്യാമ്പയിൻ നടത്തിയത്. എൻ എസ് എസ് സെക്രട്ടറിമാരായ എം വൈശാഖിന്റെയും എസ് ശ്രീജിഷയുടെയും നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രകൃതിയുമായി ഒത്തിണങ്ങി കൂടുതൽ പരിപാടികളാണ് എൻ എസ് എസ് ലക്ഷ്യം വയ്ക്കുന്നത് എന്നും ഇവർ വ്യക്തമാക്കി.
No comments