Breaking News

ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

കൺസ്ട്രക്ഷൻ വർക്കേഴ്സ് ആന്റ് സൂപ്പർ  വൈസേഴ്സ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നീലേശ്വരം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു.
സംഘാടക സമിതി ചെയർമാൻ സത്യൻ തൈക്കടപ്പുറം പതാകയുയർത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ.ആർ മോഹൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി സുനിൽ പരപ്പ വരവ് ചിലവ് കണക്ക് അവതരിച്ചു. ചടങ്ങിൽ മുതിർന്ന മേസ്തിരിമാരെ പി.പി കുഞ്ഞികണ്ണൻ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ശിവദാസൻ, പി.ആർ ശശി, ആർ.രാജ, കെ.ശശിധരൻ, പി. ചന്ദ്രൻ, അഖിലേഷ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ സിജിത്ത് നന്ദിയും പറഞ്ഞു.

No comments