ധർണ്ണാ സമരം നടത്തി
ഉത്തരമലബാർ തീയ്യസമുദായ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആചാരസ്ഥാനികർ ധർണ്ണാ സമരം നടത്തി. ആചാരസ്ഥാനികരുടെ വേതന കുടിശ്ശിക എത്രയും പെട്ടന്ന് വിതരണം ചെയ്യുക വേതനം 5000 രൂപയാക്കി വർദ്ധിപ്പിക്കുക, 2016 ന് ശേഷമുള്ള ആചാരസ്ഥാനികരുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുക, എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. ഉത്തരമലബാർ തിയ്യസമുദായ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡൻ്റ് രാജൻ പെരിയ ധർണ്ണ ഉത്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് മേഖല സെക്രട്ടറി അനിൽ മടിക്കൈ സ്വാഗതം ആശംസിച്ചു. യാദവസഭ സംസ്ഥാന പ്രസിഡൻ്റ് ശിവരാമൻ മേസ്ത്രി, തീയ്യ സമുദായ സംഘടനയുടെ വിവിധ മേഖലാ പ്രസിഡൻ്റ്മാർ, സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.
No comments