സംസ്ഥാന ബജറ്റ് പെൻഷൻ സമൂഹത്തെ നിരാശയിലാഴ്ത്തി
സംസ്ഥാന സർക്കാരിൻ്റെ ബജറ്റ് പെൻഷൻകാരെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശജനകമാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു.
2021 മുതൽ അനുവദിക്കേണ്ട 22 ശതമാനം ക്ഷാമാശ്വാസത്തിൽ കേവലം 2% മാത്രമാണു വക കൊള്ളിച്ചിരിക്കുന്നത്. അതു തന്നെ എപ്പോൾ നൽകുമെന്നോ ,കുടിശ്ശിക നൽകുമെന്നോ, ഏതു തീയ്യതിയിലെ ക്ഷാമാശ്വാസമെന്നോ എന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ല. 12-ാം പെൻഷൻ പരിഷ്ക്കരണം, കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണ കുടിശ്ശികകൾ, എന്നതിനെ പറ്റിയും തികഞ്ഞ മൗനം പാലിക്കുന്ന ബജറ്റ് പെൻഷൻകാരോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം പറഞ്ഞു.
No comments