Breaking News

കാവ്യോത്സവം സമാപിച്ചു

രണ്ടു ദിവസങ്ങളിലായി പടന്നക്കാട് നെഹ്‌റു കോളേജിൽ നടന്നു വന്ന കാഞ്ഞങ്ങാട് കാവ്യോൽസവം സമാപിച്ചു. രണ്ടാം ദിവസം സോമൻ കടലൂർ, ജോബിഷ് വികെ, ഷിജു ആർ, കല്പറ്റ നാരായണൻ., ടി. സി ഈശ്വരൻ നമ്പൂതിരി, രേഷ്മ സി, സുകുമാരൻ ചാലി ഗദ്ദ, സുബിൻ അമ്പിത്തറയിൽ, പി വി ഷാജികുമാർ, സെന്ന ഹെഗ്ഡെ, വിനിൽ പോൾ, ഷീജ വക്കം, പൂർണിമ സി സി, വി.സി ബാലകൃഷ്ണൻ, ഇ ഉണ്ണികൃഷ്ണൻ, രാമകൃഷ്ണൻ മോനിച്ച, മധു പാലായി, ദിവാകരൻ വിഷ്ണുമംഗലം, പ്രകാശൻ മടിക്കൈ, എ.സി ശ്രീഹരി, മാധവൻ പുറച്ചേരി എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി കവിയരങ്ങും നടന്നു. സമാപന സമ്മേളനം മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ധന്യ കീപ്പേരി അദ്ധ്യക്ഷയായിരുന്നു, സുധീഷ് എം കെ, ഡോ. ഉദയ, ഡോ. നിത്യ, രേഷ്മ ടി എന്നിവർ ആശംസ അറിയിച്ചു.കെ.വി മണികണ്ഠദാസ് മറുമൊഴി പറഞ്ഞു. അർച്ചന ടി നന്ദി പറഞ്ഞു.

No comments