Breaking News

വ്യവസായ അവാർഡ് ഏറ്റുവാങ്ങി

കാസർഗോഡ് ജില്ലയിൽ സംരംഭക വർഷത്തിലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ എം. എസ്. എം. ഇ അവാർഡ് നീലേശ്വരം നഗരസഭയ്ക്ക് സമ്മാനിച്ചു. 
തിരുവനന്തപുരത്തെ ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവിൽ നിന്ന് 
നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്ത അവാർഡ് ഏറ്റുവാങ്ങി. 
വൈസ് ചെയർമാൻ പി.പി മുഹമ്മദ്‌ റാഫി, നഗരസഭ സെക്രട്ടറി മനോജ്‌കുമാർ കെ , എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവുകളായ സ്നേഹ ഗോപൻ, കിരൺ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

സംരംഭക വർഷം 2022-23 പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സംരംഭങ്ങളുടെ എണ്ണം, സൃഷ്ടിക്കപ്പെട്ട തൊഴിൽ അവസരങ്ങളുടെ എണ്ണം, ആകെ നിക്ഷേപം, വ്യവസായ പാർക്കുകൾ, മറ്റു സ്കീമുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്കോറിംഗ് മാനദണ്ഡം ഉപയോഗിച്ചാണ് വാണിജ്യ-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതി മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്. 

നഗരസഭ സംരംഭക സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 2022- 23 വാർഷിക പദ്ധതി വഴി ആരംഭിച്ച രണ്ട് നൂതന സംരംഭങ്ങളുൾപ്പെടെയുള്ള സംരംഭ ശ്രമങ്ങളാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. 12 ലക്ഷം രൂപ ചെലവിൽ ആരംഭിച്ച നിയതം അപ്പാരൽസ്, സാന്ത്വനം ഹൗസ് കീപ്പിംഗ് യൂണിറ്റ് എന്നീ സംരംഭങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചവയാണ്.

No comments