Breaking News

ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ 100 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന കർമ്മ പദ്ധതിക്ക് തുടക്കമായി

ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 100 ഓളം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന കർമ്മ പദ്ധതിക്ക് തുടക്കമായി. ഹോസ്‌ദുർഗ് സർവിസ് ബാങ്കിൽ, ഹൊസ്‌ദുർഗ് സർക്കിൾ ഇൻസ്പെക്ടർ എം.പി ആസാദ് ഉദ്ഘാടനം നിർവഹിച്ചു. ഹോസ്‌ദുർഗ് സി.ഐ എം.പി ആസാദിൻ്റെ അഭ്യർത്ഥന മാനിച്ചാണ് ബാങ്ക് രണ്ട് സി.സി.ടി.സി ക്യാമറകളും അനുബന്ധ സാമഗ്രികളും കർമ്മ പദ്ധതിക്കായി സമർപ്പിച്ചത്.

ബാങ്ക് പ്രസിഡന്റ്റ് പ്രവീൺ തോയമ്മൽ അധ്യക്ഷത വഹിച്ചു. ബാങ്കിൻ്റെ കൺകറന്റ് ഓഡിറ്ററായ എസ് കണ്ണൻ, ഡയറക്ടർമാരായ എൻ.കെ രത്നാകരൻ, വി.വി സുധാകരൻ, ടി.കുഞ്ഞികൃഷ്ണ‌ണൻ, കെ.ഭാസ്ക‌രൻ,വി.വി മോഹനൻ, അബ്‌ദുൾ കരീം, അബ്ദുൾ ഗഫൂർ, വി.സരോജ, എൻ.കെ അനീസ, സുബൈദ പടന്നക്കാട് എന്നിവരും, ബാങ്കിന്റെ മുൻ ഡയറക്ടർമാരായ അഹമ്മദ്.ഇ.കെ.കെ, കെ സി വിജയലക്ഷ്മമിഎന്നിവരും, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റായ പാടിയിൽ ബാബു എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ പി നസീമ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ഹംസ നന്ദിയും പറഞ്ഞു.

No comments