ഡോ കെ സി കെ രാജയ്ക്ക് ആദരവ്
നീലേശ്വരത്ത് ആതുരസേവന രംഗത്ത് അമ്പതുവർഷം പൂർത്തിയാക്കുന്ന ഡോ. കെ.സി.കെ. രാജയെ
നീലാഞ്ജലി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആദരവ് സംഘടിപ്പിക്കുന്നു. രാജപഥം 50 എന്ന പേരിട്ട പരിപാടി മാർച്ച് 1 ന് വെള്ളിയാഴ്ച വൈകിട്ട് 4.30 ന് പടിഞ്ഞാറ്റം കൊഴുവൽ എൻ എസ്.എസ് ഓഡിറ്റോറിയത്തിൽ പ്രഫ. കെ.പി. ജയരാജൻ്റെ അദ്ധ്യക്ഷതയിൽ ജനകീയ ഡോക്ടറും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ ചെയർമാനുമായ ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉപഹാര സമർപ്പണം നടത്തും.
സമൂഹത്തിലെ വിവിധ തുറകളിലുള്ള ഉന്നതർ ചടങ്ങിൽ സംബന്ധിക്കും. വൈകീട്ട് ഡോക്ടറെ പൊതുജന വായനാശാല പരിസരത്ത് നിന്നും
സോപാനം കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. പരിപാടികൾ വിശദീകരിക്കാൻ വിളിച്ച
പത്രസമ്മേളനത്തിൽ നീലാഞ്ജലിയുടെ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, ജനറൽ കൺവീനർ ഡോ. എം രാധാകൃഷ്ണൻ നായർ, വൈസ് ചെയർമാൻമാരായ ഡോ. വി സുരേശൻ, പി വിജയകുമാർ, ട്രഷറർ ടി ജെ സന്തോഷ്, പ്രോഗ്രാം കോഡിനേറ്റർ പി വി തുളസീരാജ്, എന്നിവർ പങ്കെടുത്തു

No comments