Breaking News

നീലേശ്വരം സെന്റ് മേരീസ് ഇടവകയിലെ തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.ജോർജ് ചേന്നപ്പള്ളി കൊടിയേറ്റുന്നു

നീലേശ്വരം സെന്റ് മേരീസ് ഇടവകയിലെ തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ.ജോർജ് ചേന്നപ്പള്ളി കൊടിയേറ്റൽ കർമം നിർവഹിച്ചു. ഇന്ന് മുതൽ 4 വരെയാണ് തിരുനാളഘോഷം.
തിരുമണിക്കൂർ ആരാധന. ലദീഞ്ഞ്. വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് തലശ്ശേരി രൂപത വികാരി ജനറൽ മോൺ സെബാസ്റ്റ്യൻ പാലാക്കുഴി കാർമികനായി.3, 4 തീയതികളിൽ വൈകിട്ട് 4.30ന് ജപമാല. 5ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന. യഥാക്രമം നീലേശ്വരം സെന്റ് പീറ്റേഴ്സ് ചർച്ച് വികാരി ഫാ. ആൻസിൽ പീറ്റർ, കാഞ്ഞങ്ങാട് ഫൊറോന വികാരി മോൺ. മാത്യു ഇളം തുരുത്തിപ്പടവിൽ എന്നിവർ കാർമികരാകും. 4 ന് വൈകിട്ട് 6.30 ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയോടെ സമാപിക്കും.

No comments