Breaking News

നീലേശ്വരം പുതുക്കൈ സദാശിവ ക്ഷേത്ര നെയ്യാട്ട ഉത്സവം നാളെ സമാപിക്കും

പുരാണത്തിലെ കിരാതാർജുനീയം കഥയെ അനുസ്മരിപ്പിച്ച് നീലേശ്വരം പുതുക്കൈ സദാശിവ ക്ഷേത്രത്തിൽ നടന്നു വരുന്ന നെയ്യാട്ട ഉത്സവത്തിന്റെ ഭാഗമായി ഭക്തിനിർഭരമായ ചടങ്ങുകളോടെ നെയ്യഭിഷേകം നടത്തി.
14 ദിവസം വ്രതം നോക്കിയ നെയ്യമൃത് യോഗക്കാർ നെയ്യെടുക്കും കൊട്ടാരത്തിൽ നിന്നു കിണ്ടിയിൽ നിറച്ച നെയ്യും തലയിലേന്തി കയ്യിൽ ചൂരൽ വടിയുമായി ഓങ്കാരം മുഴക്കി ക്ഷേത്രത്തിലേക്കു നീങ്ങി. തുടർന്നു ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി. എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള തിരുമുൽക്കാഴ്ചയും ക്ഷേത്രത്തിലെത്തി. രാത്രി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നു തെയ്യം എഴുന്നള്ളും. തായമ്പക, രമ്യ രവീന്ദ്രനും സംഘവും അവതരിപ്പിച്ച തിരുവാതിര മിക്‌സ് കൈകൊട്ടിക്കളി, നവരത്‌ന ആലിൻകീഴിൽ അവതരിപ്പിക്കുന്ന തിരുവാതിര എന്നീ പരിപാടികളും. ശ്രീഭൂതബലിക്കു ശേഷം തിടമ്പുനൃത്തം അരങ്ങേറും. ആറാട്ട് ഉത്സവ ദിവസമായ നാളെ രാവിലെ 10 നു കാവിലമ്മ അക്ഷരശ്ലോക സംഘത്തിന്റെ അക്ഷരശ്ലോക സദസ്. ഉച്ചയ്ക്ക് 1 മുതൽ 3 വരെ ആറാട്ട്‌സദ്യ. വൈകിട്ട് 6 ന് ആറാട്ട് അറിയിക്കൽ, 7 ന് ആറാട്ട് എഴുന്നള്ളത്ത്. രാത്രി 10 നു തിടമ്പുനൃത്തം. നാളെ ഉത്രവിളക്കോടെ നെയ്യാട്ട ഉത്സവം സമാപിക്കും.

No comments