Breaking News

ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം: തെക്കുംകര ബാബു കർണമൂർത്തി മുച്ചിലോട്ടമ്മയുടെ തിരുമുടി അണിയും

22 വർഷത്തെ ഇടവേളയ്ക്കു ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ തെക്കുംകര ബാബു കർണമൂർത്തി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയും.
ഇന്നു രാവിലെ മുതൽ ക്ഷേത്രത്തിൽ നടന്ന വരച്ചുവയ്ക്കൽ ചടങ്ങിനു ശേഷം ബാബു കർണമൂർത്തി ഉൾപ്പെടെയുള്ള കോലധാരികൾക്ക് അടയാളവും കൊടുത്തു. വരച്ചുവയ്ക്കൽ ചടങ്ങിലാണ് സാധാരണയായി പ്രധാന കോലാധികാരിയെ നിശ്ചയിക്കാറുള്ളതെങ്കിലും ചേന്തേര മുച്ചിലോട്ട് പ്രധാന ആരാധനാമൂർത്തിയുടെ കോലമണിയാനുള്ള അവകാശം കർണമൂർത്തിക്കാണ്. എം.വി.തമ്പാൻ പണിക്കർ, ജഗദീശൻ ഏച്ചിലാംവയൽ, ബാബു ജോൽസ്യർ, കുട്ടമത്ത് ശ്രീധരൻ ജോൽസ്യർ എന്നിവരുടെ നേതൃത്വത്തിലാണ് വരച്ചുവയ്ക്കലും പ്രശ്‌നചിന്തയും നടത്തിയത്. ബാബു കർണമൂർത്തി ക്ഷേത്രസമീപത്തെ കുച്ചിലിൽ (പ്രത്യേക അണിയറ) വ്രതവും തുടങ്ങി. ആയിരങ്ങൾക്ക് അന്നദാനവും നൽകി. ഫെബ്രുവരി 8 മുതൽ 11 വരെയാണ് ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം.

No comments