റോട്ടറി ഡിസ്‌ട്രിക്‌ട് ഗവർണ്ണറായി തെരഞ്ഞെടുക്കപ്പെട്ട എം.വി മോഹൻദാസ് മേനോനെ നീലേശ്വരം പൗരാവലി അനുമോദിച്ചു.
2026-27 വർഷത്തെ റോട്ടറി ഡിസ്‌ട്രിക്‌ട് ഗവർണ്ണറായി തെരഞ്ഞെടുക്കപ്പെട്ട എം.വി മോഹൻദാസ് മേനോനെ നീലേശ്വരം പൗരാവലി അനുമോദിച്ചു. നാല് ദശാബ്ദക്കാലമായി നീലേശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും സേവന മേഖലയിൽ നിറസാന്നിധ്യമായ നീലേശ്വരം റോട്ടറിയുടെ മുതിർന്ന അംഗങ്ങളിൽ ഒരാളായ മോഹൻദാസ് മേനോൻ ഇതിനകം റോട്ടറിയുടെ പല പ്രധാന പദവികളും വഹിച്ചിട്ടുണ്ട്. മലബാറിലെ അഞ്ച് ജില്ലകൾ ഉൾപ്പെടുന്ന 3204 ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിലേക്ക് ഐകകണ്ഠേനയാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻ്റ് കെ മുരളീധരന്റെ അധ്യക്ഷതയിൽ
റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഡിസ്‌ട്രിക്‌ട് ഗവർണ്ണർ വി.ജി നായനാർ പൊന്നാട അണിയിച്ചു.
മുൻ ഡിസ്‌ട്രിക്‌ട് ഗവർണ്ണർ വി.വി പ്രമോദ് നായനാർ, ഡിസ്‌ട്രിക്‌ട് സെക്രട്ടറി ഡോ. എം വിനോദ് കുമാർ, സോണൽ ചെയർമാൻ എം ടി ദിനേശ്, മുഹമ്മദ് സാലി, ഡി.ഡി.സി ഡോ. സുധാകരൻ, അസിസ്റ്റന്റ് ഗവർണ്ണർ സുജിത് കുമാർ പി വി, അഡ്വ. കെ കെ നാരായണൻ, തേജ്‌രാജ് മല്ലർ, വിജയൻ, ശ്രീകണ്ഠൻ നായർ, വിനോദ് കുമാർ എ, ഉദയൻ പാലായി, ഉപേന്ദ്ര ഷേണായ്, ദീപക്, ഡോ രാധാകൃഷ്ണൻ നായർ, സുധീർ വി, ടി ജെ സന്തോഷ്, സംഗീത വിജയൻ, രേഖ രാജീവ്, എം വി മോഹൻദാസ് മേനോൻ എന്നിവർ സംസാരിച്ചു. കെ എം രമേശൻ സ്വാഗതവും സെക്രട്ടറി വിജേഷ് കുറുവാട്ട് നന്ദിയും പറഞ്ഞു. വിവിധ സംഘടനകളും വ്യക്തികളും ഉപഹാരം സമ്മാനിച്ചു.
No comments