Breaking News

ചുമർ ചിത്രം അനാച്ഛാദനം ചെയ്തു

നീലേശ്വരം കണിച്ചിറ മർക്കസുദ്ദഅ വത്തിൽ ഇസ്ലാമിയ്യ വിദ്യാർത്ഥി യൂണിയൻ ക്യാമ്പസിലെ ചുവരിൽ തീർത്ത മ്യൂറൽ പെയിന്റിംഗ് ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം മുനിസിപ്പൽ വൈസ് ചെയർമാനുമായ പി. പി മുഹമ്മദ് റാഫി അനാച്ഛാദനം ചെയ്തു. ഇസ്ലാം ചിത്രകലയെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും ചിത്രകലക്ക് അതിന്റെതായ സാമൂഹിക പ്രസക്തിയുണ്ടെന്നും അത് സാധിച്ച മർക്കസ് കുട്ടികളുടെ ശ്രമം ശ്ലാഘനീയമാണെന്നും സന്ദേശ ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മർക്കസ് സീനിയർ മുദരിസ് മുഹ്സിൻ ബാഖവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഹാജി ആശംസ അറിയിച്ചു. യൂണിയൻ മുൻ സെക്രട്ടറി നന്ദി അറിയിച്ചു. ജനറൽ സെക്രട്ടറി ഷഫീഖ് പൂനൂർ സ്വാഗത ആശംസിച്ചു. ഫൈസൽ ബാബു ഹുദവി, സുഹൈൽ ഹുദവി, ഫായിസ് മഞ്ചാടി തുടങ്ങിയവർ പങ്കെടുത്തു.

No comments