Breaking News

വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടി

തിരുവനന്തപുരത്തുനിന്നു കാസറഗോട്ടേക്ക് ആലപ്പുഴ വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. മംഗളൂരു വരെയുള്ള സര്‍വീസ് എന്നുമുതലാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 6.15ന്‌ മംഗളൂരുവില്‍നിന്ന് പുറപ്പെടും.

No comments