Breaking News

ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു

അർബുദരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നീലേശ്വരം അനന്തം പള്ളയിലെ ടി.വി നമിതയുടെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ചു. പരേതനായ കരുണാകരനെയും വത്സലയുടെയും മകളായ നമിത അസുഖത്തെ തുടർന്ന് കോഴിക്കോട് എംവിആർ ക്യാൻസർ സെൻററിൽ കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലാണ്. നമിതയുടെ ഭർത്താവ് തൈക്കടപ്പുറത്ത് മണി വർഷങ്ങൾക്കുമുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. മകളും അമ്മയും മുത്തശ്ശിയും അടങ്ങുന്ന നമിതയുടെ കുടുംബം ചികിത്സക്കായി ഏറെ ബുദ്ധിമുട്ടുകയാണ്. 35 ലക്ഷത്തോളം രൂപ ചികിത്സക്കായി വേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നത്. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ സി രവീന്ദ്രൻ ചെയർമാനും പൊതുപ്രവർത്തകനായ പി വി മണി ജനറൽ കൺവീനറും ബഷീർ സിയാറത്തിങ്കരമായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് രംഗത്ത് വന്നത്. രക്ഷാധികാരികളായ പി.പി. മുഹമ്മദ് റാഫി നഗരസഭ കൗൺസിലർ വി.വി. ശോഭ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറും ചികിത്സ സഹായി കമ്മിറ്റി ചെയർമാനുമായ സി രവീന്ദ്രൻ, ജനറൽ കൺവീനർ പി വി മണി, അംഗങ്ങളായ വി.വി.സുധാകരൻ, ഷാനിദ് എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

No comments