Breaking News

സ്നേഹാദരം

മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽ പാലത്തിൽ നിന്നു ബസ് യാത്രകാരന്റെ ജീവൻ തിരിച്ചു പിടിച്ച ബസ് ജീവനക്കാർക്ക് ബ്ലഡ്‌ ഡോണോഴ്‌സ് കേരള കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹാദരം.
കഴിഞ്ഞ ദിവസം പള്ളിപ്പറയിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ട ഫീനിക്സ് ബസിൽ കുഴഞ്ഞു വീണ യാത്ര കാരനെയും കൊണ്ട് ബസ് അതിവേഗം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു കൊണ്ട് ബസ് ജീവനക്കാരുടെ കൃത്യമായ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി.
ബസ് കണ്ടക്ടരായ പള്ളിപ്പറയിലെ അനിൽ കുമാറും ഡ്രൈവറായ ചീമേനി കറക്കട്ടെ ശ്രീനിവാസനുമ്മാണ് രക്ഷകരായത് 
ബിഡികെ കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് അനിൽ കുമാർ.
ഹോസ്ദുർഗ് കേരള സ്റ്റേറ്റ് ബസ് ഓപ്പറേട്ടേഴ്‌സ് ഫെഡെറേഷൻ പ്രസിഡന്റ് സി രവിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ബസ്.ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന ചടങ്ങിൽ ബ്ലഡ്‌ ഡോണോർസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സനൽ ലാൽ, ജില്ല പ്രസിഡണ്ട്‌ രതീഷ് പള്ളിക്കര, ട്രഷറർ മനോജ്‌ നീരടിൽ, ഷെരിഫ് മാടാപ്പുറം,, ജയൻ ചെറുവത്തൂർ, നിഷാന്ത് റീജണൽ ബസ് ഉടമ സി രവി എന്നിവർ എന്നിവർ സംബന്ധിച്ചു.

No comments