Breaking News

അനുശോചിച്ചു

ടി. രാഘവന്റെ നിര്യാണത്തിൽ ഗുരുധർമ്മ പ്രചരണ സഭ കാസറഗോഡ് ജില്ലാ കമ്മിറ്റി അനുശോചിച്ചു. കാസർകോട് ജില്ലയിൽ ശ്രീനാരായണ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ ശ്രീനാരായണ സ്റ്റഡി സർക്കിളിന്റെയും എസ് എൻ ഡി പി യോഗത്തിന്റെയും പ്രമുഖ നേതാവ് നീലേശ്വരം പടന്നക്കാട് കരുവളം രാഘവന്റെ
നിര്യാണത്തിൽ ഗുരുധർമ്മ പ്രചരണ സഭ കാസർകോട് ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പടന്നക്കാട് കരുവളത്തെ വസതിയിൽ എത്തി ഭാരവാഹികൾ അന്തിമോപചാരമർപ്പിച്ചു. ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് കെ സി ശശീന്ദ്രൻ, ജില്ലാ കൺവീനർ വിനോദ് ആറ്റിപ്പിൽ, ജില്ലാ കോ ഓഡിനേറ്റർ ഉദിനൂർ സുകുമാരൻ, ഭാരവാഹികളായ ആനന്ദൻ ചായ്യോത്ത്, പി. കെ ബാലകൃഷ്ണൻ, കെ. വി മോഹനൻ, ടി വി കൃഷ്ണൻ, സുജിത്ത് കൊടക്കാട്, ചിത്രാകരൻ ചെറുവത്തൂർ, സി. മോഹനൻ മാസ്റ്റർ, മിനി പ്രകാശ്, ഉഷ മുഴക്കോത്ത്, കെ എസ് രമണി, യമുന ബങ്കളം തുടങ്ങിയവർ സംസാരിച്ചു.

No comments