സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
മടിക്കൈ നൊസ്റ്റാൾജിയ കാരുണ്യ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നാളെ നടക്കും. രാവിലെ 9 മുതൽ കാഞ്ഞിരപ്പൊയിലിലാണ് ക്യാമ്പ് നടക്കുന്നത്.
കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. കൂടുതൽ പേർ രജിസ്റ്റർ ചെയ്താൽ അടുത്ത ക്യാമ്പിൽ പരിഗണിക്കും. 9495479928 എന്ന നമ്പറിലാണ് പേരു നൽകേണ്ടത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ഉണ്ടാകും. മൊബൈൽ മെഡിക്കൽ ബസും ഉണ്ടാകും. ഡോക്ടർ നിർദേശിക്കുന്നവർക്ക് ഇസിജി, ബിപി, ജിആർബിഎസ് ടെസ്റ്റുകളും പൾസ് ചെക്കപ്പും നൽകും. ക്യാമ്പിന്റെ അനുബന്ധ പരിപാടിയായി അനുമോദനവും ഉണ്ടാകും. . മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്യും. നൊസ്റ്റാൾജിയ പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എഗ്രേഡ് നേടിയ അഥീന മോഹൻ മാനാക്കോട്, ശ്രീഹരി രാമദാസ് മലപ്പച്ചേരി, കാസറഗോഡ് ജില്ലാ ഫുട്‌ബോൾ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട അശ്വിൻബാബു, ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവദർശ് കുളങ്ങാട് എന്നിവരെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽറഹ്മാൻ അനുമോദിക്കും. മടിക്കൈ പഞ്ചായത്ത് അംഗം എൻ.ബാലകൃഷ്ണൻ പ്രസംഗിക്കും. നൊസ്റ്റാൾജിയ സെക്രട്ടറി കെ.മണി സ്വാഗതവും സുരേഷ് ബാബു നന്ദിയും പറയും.
No comments