അനുമോദിച്ചു
ശിശു വികസന വകുപ്പിന്റെയും കാസർകോട് ജില്ലാ പഞ്ചായത്തിന്റെയും സഹായത്തോടെ പുറത്തിറക്കിയ 'അങ്കണ വാടിയിലെ ടീച്ചറമ്മ 'എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ രചനയും സംവിധാവും നിർവ്വഹിച്ച സുജിത്ത് ബങ്കളം, ലൊക്കേഷൻ മാനേജർ ഭാസ്ക്കരൻ ഓരി എന്നിവരെ പടന്ന വടക്കേപ്പുറം അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.
ബഷീർ മാസ്റ്ററുടെ അധ്യക്ഷതയിൽ പടന്ന ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ റഫീക്ക് ടി. കെ.എം ഉദ്ഘാടനം ചെയ്തു. എ.കെ.ജി ക്ലബ്ബ് പ്രസിഡണ്ട് സി. വി വിനോദ് , വനിതാ വേദി സെക്യൂരിറ്റി പി. പി റജിന എന്നിവർ സംസാരിച്ചു.
പരിപാടിയിൽ പടന്ന ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര മാനസികാരോഗ്യത്തെക്കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി
പ്രീത കെ. വി സ്വാഗതവും
No comments