Breaking News

കളിമൺ കര കൗശല ശില്പശാല സംഘടിപ്പിച്ചു

ഫോക് ലാന്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര കര കൗശല വകുപ്പിന്റെ സഹകരണത്തോടെ നീലേശ്വരത്ത് കളിമൺ കരകൗശല ശിൽപശാല രണ്ടാംഘട്ടം സംഘടിപ്പിച്ചു. നീലേശ്വരം കണിച്ചിറ കമ്യൂണിറ്റി ഹാളിൽ നടന്ന ശിൽപശാല കേരള പുരാ വസ്തു റജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇഷ്ടിക ചൂളക്ക് തീ കൊളുത്തി ഉദ്ഘാടനം ചെയ്തു. മനുഷ്യൻ ആദ്യമായി ശീലിച്ച കരകൗശല വിദ്യ മൺ കരകൗശല മാണെന്നും. കളിമൺ ശിൽപ നിർമ്മാണം മനുഷ്യന്റെ അടിസ്ഥാന ചോദനകളെ ഉണർത്തുന്നതാണെന്നും എല്ലാ നിർമ്മാണത്തിൻ്റെയും തുടക്കം ഇവിടെ നിന്നാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തനത് ഉൽപ്പന്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനും,സ്വയം തൊഴിൽ കണ്ടെത്തുക എന്ന എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിശീലനത്തിൽ 30 അംഗങ്ങളാണ് ഉള്ളത്.50 ദിവസത്തെ പരിശീലനമാണ് നൽകുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഗ്രാൻ്റുകളും, നിർമ്മാണ ഉപകരണങ്ങളും, ധനസഹായവും നൽകിയാണ് പരിശീലനം നൽകുന്നത്. ഫോക് ലാന്റ് ചെയർമാൻ ഡോ.വി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നീലേശ്വരം നഗരസഭ മുൻ ചെയർമാൻ കെ.പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു . നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി,വാർഡ്
കൗൺസിലർ കെ. പ്രീത, കെ. സുരേഷ് ബാബു, കോഴ്സ് ഇൻസ്റ്റ്രക്ട്രർ പി.ബി.ബിദുല, എൻ.കെ. ബാലകൃഷ്‌ണൻ, കെ. സുരേശൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നാടൻ പാട്ട് കലാകാരൻ പാലക്കാട് ജനാർദ്ദനൻ പുതുശേരിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യ
ആവിഷ്കാരവും നടന്നു.

No comments