2കോടിയുടെ ഫെല്ലോഷിപ് ലഭിച്ചു
മോളിക്യുലാർ എന്റമോളജിയിൽ പിഎച്ച്.ഡി. ചെയ്യാൻ പടന്നക്കാട് സ്വദേശിനിക്ക് രണ്ടുകോടി രൂപയുടെ ഫെലോഷിപ്പ്. പടന്നക്കാട്ടെ ബി. അമൃതപ്രിയയ്ക്കാണ് ഇംഗ്ലണ്ട് നോർവിച്ചിലുള്ള ഈസ്റ്റ് ആൻഗ്ലിയ സർവകലാശാലയിൽ നിന്ന് ഗവേഷണപഠന ഫൈലോഷിപ്പ് ലഭിച്ചത്. പടന്നക്കാട് നെഹ്റു കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ.മുരളീധരന്റെയും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ അധ്യാപിക എസ്.ബിന്ദുവിന്റെയും മകളാണ് അമൃതപ്രിയ.
മഹാരാഷ്ട്ര കാർഷിക സർവക ലാശാലയിൽനിന്ന് എം.എസ്‌സി. എന്റമോളജി പൂർത്തിയാക്കിയ അമൃതപ്രിയയ്ക്ക് മികച്ച വിദ്യാർഥിക്കുള്ള സ്വർണമെഡൽ ലഭിച്ചിരുന്നു. ഇതുൾപ്പെടെ പഠനമികവിന് എട്ട് സ്വർണമെഡൽ നേടി. കാഞ്ഞങ്ങാട് അമൃത വിദ്യാലയത്തിലും ദുർഗ ഹയർ സെക്കൻഡറി സ്കൂളിലുമായി പന്ത്രണ്ടാം തരം വരെ പഠിച്ച അമൃതപ്രിയ തമിഴ്‌നാട് കാർഷിക സർവകലാ ശാലയിൽനിന്ന് ബിരുദവും നേടി. ഐ.സി .എ.ആർ. ഫെലോഷിപ്പോടെയാണ് എം.എ സ്‌സി. എന്റമോളജിയിൽ പഠനം പൂർത്തിയാക്കിയത്.
No comments